കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് ചാഹല്‍ അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചത്. അതിനുശേഷം ഏഷ്യാ കപ്പ് ടീമിലും ഏകദിന ലോകകപ്പ് ടീമിലും ഇടം പ്രതീക്ഷിച്ചെങ്കിലും സെലക്ടര്‍മാര്‍ ചാഹലിനെ പരിഗണിച്ചില്ല.

ജയ്പൂര്‍: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചാഹല്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ റണ്‍വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും തെരഞ്ഞെടുത്തത്.

റണ്‍വേട്ടയില്‍ ആരാകും മുന്നിലെത്തുക എന്ന ചോദ്യത്തിന് ആദ്യം തമാശയായി തന്‍റെ പേര് തന്നെ പറഞ്ഞ ചാഹല്‍ പിന്നീട് രാജസ്ഥാന്‍ ടീമിലെ തന്‍റെ സഹതാരങ്ങളായ യശസ്വി ജയ്സ്വാളോ ജോസ് ബട്‌ലറോ ആകും റണ്‍വേട്ടയില്‍ മുന്നിലെത്തുക എന്ന് പ്രവചിച്ചു. വിക്കറ്റ് വേട്ടയില്‍ ആര് മുന്നിലെത്തുമെന്ന ചോദ്യത്തിന് ചാഹലിന് സംശയമേയില്ലായിരുന്നു.

ആ സസ്പെന്‍സ് അവസാനിപ്പിച്ച് സണ്‍റൈസേഴ്സ്, ഏയ്ഡന്‍ മാര്‍ക്രത്തിന് പകരം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തുക താന്‍ തന്നെ ആയിരിക്കുമെന്നും രണ്ടാം സ്ഥാനത്ത് ഗുജറാത്ത് താരം റാഷിദ് ഖാന്‍ ആയിരിക്കുമെന്നും ചാഹല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ചാഹലിനെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് ചാഹല്‍ അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചത്. അതിനുശേഷം ഏഷ്യാ കപ്പ് ടീമിലും ഏകദിന ലോകകപ്പ് ടീമിലും ഇടം പ്രതീക്ഷിച്ചെങ്കിലും സെലക്ടര്‍മാര്‍ ചാഹലിനെ പരിഗണിച്ചില്ല.

രഞ്ജി ട്രോഫി: തമിഴ്നാടിനെ തല്ലിപ്പരത്തി ഷാര്‍ദ്ദുൽ, മുംബൈയുടെ വമ്പൻ തിരിച്ചുവരവ്; ശ്രേയസിന് നിരാശ

ബിസിസിഐ കരാറില്‍ നിന്നൊഴിവാക്കിയെങ്കിലും പ്രവചിച്ചതുപോലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ട നടത്തിയാല്‍ ചാഹലിന് ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷവെക്കാം. ചാഹലിന് പകരം രവി ബിഷ്ണോയി ആണ് സെലക്ടര്‍മാര്‍ ടി20 ടീമില്‍ കളിപ്പിക്കുന്നത്. ഏകദിന ടീമില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക