കൗണ്ടിയില്‍ കളിക്കാനായത് വലിയ ഭാഗ്യമാണ്. കാരണം, നെറ്റ്സില്‍ എത്ര പരിശീലനം നടത്തിയാലും മത്സര ക്രിക്കറ്റില്‍ പന്തെറിയുന്നതുപോലെ വരില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ ഫസ്റ്റ് ഡിവിഷന്‍ കൗണ്ടിയില്‍ കളിക്കാന്‍ ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു.

ബെംഗലൂരു: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ടീമില്‍ നിന്നൊഴിവാക്കുന്നതെല്ലാം ഇപ്പോള്‍ ശീലമായെന്നും ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ചാഹല്‍ വിസ്‌ഡന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകകപ്പില്‍ 15 പേര്‍ക്കല്ലെ കളിക്കാന്‍ കഴിയു. അല്ലാതെ 17-18പേര്‍ക്ക് കളിക്കാന്‍ കഴിയില്ലല്ലോ. ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ നിരാശ തോന്നി. പക്ഷെ അതൊക്കെ മറന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. മൂന്ന് ലോകകപ്പുകളിലായില്ലെ എന്നെ ഒഴിവാക്കുന്നു. അതുകൊണ്ട് ഇതൊക്കെ ഇപ്പോള്‍ എനിക്ക് ശീലമാണ്. വീട്ടില്‍ വെറുതെ ഇരിക്കരുതെന്ന് കരുതിയാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറയത്.

അതുകൊണ്ടാണ് കൗണ്ടി കളിക്കാന്‍ കെന്‍റില്‍ എത്തിയത്. കാരണം, എവിടെയായാലും എങ്ങനെയായാലും എനിക്ക് ക്രിക്കറ്റ് കളിക്കണം. കൗണ്ടിയില്‍ എനിക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചു. എക്കാലത്തും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുക എന്നത് എന്‍റെ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ കെന്‍റിനായി കളിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു.

കൗണ്ടിയില്‍ കളിക്കാനായത് വലിയ ഭാഗ്യമാണ്. കാരണം, നെറ്റ്സില്‍ എത്ര പരിശീലനം നടത്തിയാലും മത്സര ക്രിക്കറ്റില്‍ പന്തെറിയുന്നതുപോലെ വരില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ ഫസ്റ്റ് ഡിവിഷന്‍ കൗണ്ടിയില്‍ കളിക്കാന്‍ ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു. ഒരു മാസം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ചാഹല്‍ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിച്ചെങ്കിലും അഞ്ച് വിക്കറ്റ് മാത്രമെ വീഴ്ത്താനായിരുന്നുള്ളു. അവസാന മൂന്ന് മത്സരങ്ങളില്‍ റണ്‍സേറെ വഴങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുമുള്ള ടീമിലേക്ക് ചാഹലിനെ പരിഗണിച്ചില്ല.

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം കാണാനെത്തുന്ന ഈ അഫ്ഗാന്‍ സുന്ദരി വെറുമൊരു ആരാധികയല്ല

കഴിഞ്ഞ ടി20 ലോകകപ്പില്‍ ചാഹലിനെ 15 അംഗ ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ചാഹലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലെന്നത് നിരാശയായി. 2021ലെ ടി20 ലോകകപ്പ് ടീമിലേക്കും ചാഹലിനെ പരിഗണിച്ചിരുന്നില്ല. പകരം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക