ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം കാണാനെത്തുന്ന ഈ അഫ്ഗാന്‍ സുന്ദരി വെറുമൊരു ആരാധികയല്ല
ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാനിസ്ഥാന്‍ ടീം അംഗങ്ങള്‍ ധരിച്ചത് ഫാഷന്‍ ഡിസൈനറായ വസ്മ ഡിസൈന്‍ ചെയ്ത സ്യൂട്ടുകളായിരുന്നു.

ദില്ലി: ലോകകപ്പില്‍ ഒക്ടോബര്‍ 11ന് നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം കാണാനെത്തുന്ന വസ്മ അയൂബിയെന്ന അഫ്ഗാന്‍ സുന്ദരിയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒക്ടോബര്‍ 11ന് ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണാനാണ് വസ്മ അയൂബിയെന്ന അഫ്ഗാന്‍ സുന്ദരി വരുന്നത്. ഒരു അഫ്ഗാന്‍ ആരാധിക ഇന്ത്യയിലേക്ക് ലോകകപ്പ് മത്സരം കാണാന്‍ വരുന്നതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നുവെന്നാണ് ചിന്തിക്കുന്നതെങ്കില്‍ വസ്മ വെറുമൊരു ആരാധിക മാത്രമല്ല.
മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും ഫാഷന്‍ ഡിസൈനറുമെല്ലാം ആയ വസ്മക്ക് ഇന്‍സ്റ്റയില്‍ 6.87 ലക്ഷം ഫോളോവേഴ്സുണ്ട്. ഇത് മാത്രമല്ല വസ്മയുടെ പ്രത്യേകത, ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാനിസ്ഥാന്‍ ടീം അംഗങ്ങള്‍ ധരിച്ചത് ഫാഷന്‍ ഡിസൈനറായ വസ്മ ഡിസൈന്‍ ചെയ്ത സ്യൂട്ടുകളായിരുന്നു. വസ്മ ഡിസൈന്‍ ചെയ്ത വസ്ത്രത്തെക്കുറിച്ച് റാഷിദ് ഖാന്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്, ധരിക്കുന്ന സ്യൂട്ടിലല്ല, അത് ധരിക്കുന്ന ആളിലാണ് അതിന്‍റെ സവിശേഷത ഇരിക്കുന്നതെന്നായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അഫ്ഗാന്‍ ടീം അംഗങ്ങള്‍ക്കുള്ള സ്യൂട്ടുകള്‍ തയാറാക്കിയതെന്നും സ്യൂട്ടുകള്‍ ഒരുക്കാനായി രണ്ട് ദിവസം മാത്രമാണ് ലഭിച്ചതെന്നും വസ്മ പറയുന്നു.
'ഇന്ത്യന്‍ കുപ്പായത്തില്‍ ഇതെന്‍റെ അവസാന ലോകകപ്പ്'; വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ താരം
അഫ്ഗാന്‍ ആരാധികയാണെങ്കിലും സ്വന്തം ടീം കഴിഞ്ഞാല്‍ വസ്മക്ക് ഏറ്റവുമധികം ആരാധനയുള്ള ടീം ഇന്ത്യയാണ്. നേരത്തെ പാകിസ്ഥാന്‍ ടീമിനെക്കാള്‍ മികച്ച സ്വീകരണമായിരിക്കും റാഷിദ് ഖാന് ഇന്ത്യയില്‍ ലഭിക്കുകയെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ എക്സില്‍ പോസ്റ്റ് ഇട്ടപ്പോള്‍ അതിന് മറുപടിയുമായി വസ്മ എത്തിയിരുന്നു.
എന്തുകൊണ്ടാണ് റാഷിദിന് ഇന്ത്യയില്‍ മികച്ച സ്വീകരണം ലഭിക്കുന്നത് എന്ന് വ്യക്താക്കുന്നതായിരുന്നു വസ്മയുടെ മറുപടി. ഇന്ത്യക്കാലും ലോകത്തിലെ മറ്റ് ആരാധകരും ഏറ്റവും അധികം സ്നേഹിക്കുന്ന അഫ്ഗാന്‍ താരം റാഷിദ് ആണ്.അത് മാത്രമല്ല, ലോക ക്രിക്കറ്റില്‍ എത്രയോ റെക്കോര്‍ഡുകളാണ് റാഷിദിന്‍റെ പേരിലുള്ളത്, ടി20യിലെ ഒന്നാം നമ്പര്‍ ബൗളറുമാണ് അദ്ദേഹം, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഭായി...ഭായി എന്നായിരുന്നു വസ്മ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക