ജോര്‍ജ്ടൗണ്‍: കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ബിസിസിഐ ചാഹല്‍ ടിവി ആരംഭിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലെ തന്നെ താരങ്ങളെ വച്ച് അഭിമുഖം ചെയ്യുന്ന പരിപാടിയാണിത്. ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലാണ് അവതാരകന്‍. ഇതിനോടകം നിരവധി താരങ്ങളുടെ അഭിമുഖം നടന്നിരുന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ചാഹല്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ ചാഹല്‍ ടിവിയുടെ അവതാരകന്‍ രോഹിത് ശര്‍മയായി. മൂന്നാം ടി20ക്ക് ശേഷം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഋഷഭ് പന്തിനെ ഇന്റര്‍വ്യൂ ചെയ്തത് രോഹിത്തായിരുന്നു. 

രോഹിത്തിന്റെ ഇന്റര്‍വ്യൂ ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബിസിസിഐക്കെതിരെ രസകരമായ ട്രോളുമായി എത്തിയിരിക്കുകയാണ് ചാഹല്‍. എന്നെ മിസ് ചെയ്യുന്നുണ്ടോ എന്നാണ് റീട്വീറ്റിനൊപ്പം രോഹിത് ചോദിച്ചത്. ട്വീറ്റ് കാണാം...