കഴിഞ്ഞ രണ്ട് മാസവും തന്‍റെ കുടുംബത്തെ സംബന്ധിച്ചടത്തോളം കഠിനകാലമായിരുന്നുവെന്നും അമ്മക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ച് ഭേദമായിരുന്നെങ്കിലും അമ്മായിയെയും അടുത്ത ബന്ധുവായ അമ്മാവനെയും കൊവിഡ് കാരണം നഷ്ടമായെന്നും ധനശ്രീ പറഞ്ഞു.

ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്‍റെ മാതാപിതാക്കളെ കൊവിഡ് സ്ഥിരീകരിച്ചിതനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതര രോഗലക്ഷണങ്ങളുള്ള പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള അമ്മ വീട്ടില്‍ തന്നെയാണെന്നും ധനശ്രീ വ്യക്തമാക്കി.

തന്‍റെ അമ്മക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചുവെന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ഐപിഎല്‍ സമയത്ത് ചാഹലിനൊപ്പം ബയോ സെക്യുര്‍ ബബ്ബിളിലായിരുന്നു ധനശ്രീ.

കഴിഞ്ഞ രണ്ട് മാസവും തന്‍റെ കുടുംബത്തെ സംബന്ധിച്ചടത്തോളം കഠിനകാലമായിരുന്നുവെന്നും അമ്മക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ച് ഭേദമായിരുന്നെങ്കിലും അമ്മായിയെയും അടുത്ത ബന്ധുവായ അമ്മാവനെയും കൊവിഡ് കാരണം നഷ്ടമായെന്നും ധനശ്രീ പറഞ്ഞു.

View post on Instagram

ഇപ്പോഴിതാ ഭര്‍ത്താവിന്‍റെ പിതാവിനും അമ്മക്കും കൊവി‍ഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാന്‍ ആശുപത്രിയില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവിടെ ഒരുപാട് പേര്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോവുന്നത് നേരില്‍ കാണാനിടയായി.

അതുകൊണ്ട് കുടുംബത്തെ ആലോചിച്ച് ദയവു ചെയ്ത് എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിച്ച് മാത്രമെ പുറത്ത് പോകാവു എന്നും ധനശ്രീ പറ‌ഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona