Asianet News MalayalamAsianet News Malayalam

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാകിസ്ഥാന്‍ വനിതാ മാധ്യമ പ്രവര്‍ത്തക സൈനബ് അബ്ബാസിനെ തിരിച്ചയച്ചു

നിലവിലെ ഉപയോഗിക്കുന്ന 'സബ്ബാസ് ഒഫീഷ്യല്‍' എന്ന അക്കൗണ്ടില്‍ നിന്നാണ് അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ വന്നിരുന്നത്. പിന്നീട് അക്കൗണ്ടിന്റെ പേര് മാറ്റുകയും 'സൈനബ്ലോവെസ്‌ക്' എന്നാക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു.

zainab abbas deported from India over anti india post saa
Author
First Published Oct 9, 2023, 7:25 PM IST

ദില്ലി: ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ രാജ്യത്ത് നിന്ന് തിരിച്ചയച്ചു. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും മുമ്പ് അവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള അവരുടെ പഴയ എക്‌സ് പോസ്റ്റുകള്‍ (മുമ്പ് ട്വിറ്റര്‍) ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി. ഇക്കാര്യം ചുണ്ടിക്കാട്ടി സൈനബിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് സൈനബിനെ തിരിച്ചയച്ചത്. നാളെ പാകിസ്ഥാന്‍ - ശ്രീലങ്ക മത്സരം നടക്കാനിരിക്കെയാണ് സൈനബിനെ പറഞ്ഞയക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അവര്‍ സ്വമധേനാ നാടുവിട്ടതാണെന്നും വാര്‍ത്തകളുണ്ട്.

നിലവിലെ ഉപയോഗിക്കുന്ന 'സബ്ബാസ് ഒഫീഷ്യല്‍' എന്ന അക്കൗണ്ടില്‍ നിന്നാണ് അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ വന്നിരുന്നത്. പിന്നീട് അക്കൗണ്ടിന്റെ പേര് മാറ്റുകയും 'സൈനബ്ലോവെസ്‌ക്' എന്നാക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു. പരാതിയില്‍ പറയുന്നതിങ്ങനെ... ''അതിതി ദേവോ ഭവ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധര്‍മ്മത്തെയും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണ്, എന്നാല്‍ ഭാരതീയ വിരുദ്ധരെ നാട്ടില്‍ സ്വാഗതം ചെയ്യേണ്ടതില്ല.'' അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. 

സൈനബിനെ തിരിച്ചയിക്കുന്നതുമായി ബന്ധപ്പെട്ട പാകിസ്ഥാനിലെ സമാ ടിവി നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ആക്കി. സൈനബ് സുരക്ഷിതമായി ദുബായിലെത്തിയെന്നും പോസ്റ്റിലുണ്ടായിരുന്നു. നേരത്തെ, ഇന്ത്യയിലേക്ക് പറക്കുന്നതിനിടെ സൈനബ് രാജ്യത്തേക്കുള്ള തന്റെ യാത്രയില്‍ ആവേശം കൊണ്ടിരുന്നു.

അതേസമയം, പാകിസ്ഥാന്‍ നാളെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളി. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ മറികടക്കാന്‍ പാകിസ്ഥാനായിരുന്നു. ശ്രീലങ്കയാവട്ടെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പാക് - ശ്രീലങ്ക മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios