റാഞ്ചി: ധോണിക്ക് പിറന്നാള്‍ ആശംസയുമായി വീഡിയോ പോസ്റ്റ് ചെയ്ത മകള്‍ സിവ. സഹതാരങ്ങളും മുന്‍താരങ്ങളും ആരാധകരുമെല്ലാം 39-ാം പിറന്നാള്‍ ദിനത്തില്‍ ധോണിക്ക് ആശംസകള്‍ നേരുന്നതിനിടെയാണ് മകള്‍ സിവയുടെയും ഭാര്യ സാക്ഷിയുടെയും സ്പെഷല്‍ പിറന്നാള്‍ ആശംസ എത്തിയത്.  

സിവയുടെ ഇന്‍സ്റ്റഗ്രാമിലാണ് 'ഹാപ്പി ബര്‍ത്ത് ഡേ പപ്പ....ഐ ലവ് യു പപ്പ' എന്ന് പറഞ്ഞ് ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സിവയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ക്കൊപ്പം ഡോറിസ് ഡേയുടെ പ്രശസ്തമായ 'ക്യു സേറ..സേറ...' എന്ന പാട്ടും പശ്ചാത്തലത്തില്‍ സിവ പാടുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

This is for my Papa ! @mahi7781 I love you ❤️

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on Jul 7, 2020 at 2:43am PDT

നേരത്തെ ഭാര്യ സാക്ഷിയും ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെച്ചതോടെ ധോണിയുടെ തിരിച്ചുവരവും മുടങ്ങി.

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ധോണിയുടെ തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിലായി.