Asianet News MalayalamAsianet News Malayalam

ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാന് മുന്നില്‍ നാണംകെട്ട് പാക്കിസ്ഥാന്‍

ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം.

Pakistan lost to Afghanistan in World Cup warm-up match
Author
Bristol, First Published May 24, 2019, 10:34 PM IST

ബ്രിസ്റ്റോല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ 47.5 ഓവറില്‍ 262ന് എല്ലാവരും പുറത്തായി. അഫ്ഗാന്‍ 49.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മത്തുള്ള ഷഹീദി (74) മുഹമ്മദ് നബി (34), ഹസ്രത്തുള്ള സസൈ (49), റഹ്മത്ത് ഷാ (32) എന്നിവരാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. 

പാക്കിസ്ഥാന് വേണ്ടി വബാഹ് റിയാസ് മൂന്നും ഇമാദ് വസീം രണ്ടും വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന് പകരം പാക് ടീമിലെത്തിയ വഹാബ് റിയാസ് 704 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. മുഹമ്മദ് ആമിറിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല. നേരത്തെ, ബാബര്‍ അസമിന്റെ (108 പന്തില്‍ 112) സെഞ്ചുറിയാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷൊയ്ബ് മാലിക് 44 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് നബി അഫ്ഗാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദ്വാളത് സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ഇമാം ഉള്‍ ഹഖ് (32), ഫഖര്‍ സമാന്‍ (19), ഹാരിസ് സൊഹൈല്‍ (1), മുഹമ്മദ് ഹഫീസ് (12), സര്‍ഫറാസ് അഹമ്മദ് (13), ഇമാദ് വസീം (18), ഹസന്‍ (6), ഷബാദ് ഖാന്‍ (1) എന്നിവരാമ് പുറത്തായ മറ്റു താരങ്ങള്‍. വഹാബ് റിയാസ് (1) പുറത്താവാതെ നിന്നു. അഫ്താബ് ആലം, ഹമിദ് ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios