എം.എസ് ധോണിയുടെ ഗ്ലൗസ് വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ധോണിക്ക് അനുകൂലമായിട്ടാണ് ഹര്‍ഭജന്‍ സംസാരിച്ചിരിക്കുന്നത്
ലണ്ടന്‍: എം.എസ് ധോണിയുടെ ഗ്ലൗസ് വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ധോണിക്ക് അനുകൂലമായിട്ടാണ് ഹര്‍ഭജന്‍ സംസാരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിക്ക് കീഴിലായിരുന്നു ഹര്‍ഭജന്‍ കളിച്ചിരുന്നത്. ഇന്ത്യ- ഓസ്‌ട്രേലിയ മാച്ച് ഒരു വലിയ മത്സരമാണെന്നും ശ്രദ്ധ കൊടുക്കേണ്ടത് അതിനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
താരങ്ങള്‍ക്കെല്ലാം ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിലായിരിക്കും ശ്രദ്ധയെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു. ഹര്‍ഭജന്‍ തുടര്‍ന്നു... എനിക്ക് തോന്നുന്നില്ല ഇന്ന് മത്സരത്തില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു താരത്തിന്റെയും ശ്രദ്ധ ധോണിയുടെ ഗ്ലൗസിലായിരിക്കുമെന്ന്. അവര്‍ക്ക് മുന്നില്‍ ഒരു വലിയ മത്സരമാണുന്നത്. അതുക്കൊണ്ട് ഈ വിവാദം അനാവശ്യമാണ്. ഹര്‍ഭജന്‍ പറഞ്ഞു.
