മുംബൈ: ഇന്ത്യയുടെ പ്രിയ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്ക്കറിന് ഇന്ന് എഴുപതാം പിറന്നാള്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളും മുന്‍ നായകനായ ഗാവസ്ക്കര്‍ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് മത്സരം കളിച്ചുകൊണ്ടിയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഗാവസ്ക്കറിന്‍റെ അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് തികച്ചതും ഗാവസ്ക്കറാണ്. നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത താരം ഇന്ന് ക്രിക്കറ്റ് കമന്‍ററി രംഗത്ത് സജീവമാണ്. പിറന്നാള്‍ ദിനത്തില്‍ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.