ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഒരു ആറാം ബൗളിംഗ് ഓപ്ഷന്‍ കൂടിയുണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. 'കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നീ സ്പിന്നര്‍മാരെ ടീമില്‍ നിലനിര്‍ത്തണം. 

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ഇന്ത്യയെ സഹായിച്ചത് സ്പിന്നര്‍മാരാണ്. ഷമി മികച്ച ഫോമിലാണ്. എങ്കിലും ആറാം ബൗളര്‍ ടീമിലുണ്ടാകണമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ജഡേജയെയോ കേദാര്‍ ജാദവിനെയോ ആറാം ബൗളറായി ഉള്‍പ്പെടുത്തണമെന്നാണ് അഗാര്‍ക്കറിന്‍റെ നിര്‍ദ്ദേശം. മത്സരത്തില്‍ ചില ബൗളിംഗ് മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്കാകും വിരാട് കോലി മുതിരുക.