ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ ലോക ഇലവനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഇന്ത്യന്‍ താരത്തിന് ടീമിന്‍റെ നായക പദവി നല്‍കിയാണ് ആശിഷ് നെഹ്റ ക്രിക്കറ്റ് പ്രേമികളെയാകെ അത്ഭുതപ്പെടുത്തിയത്. 

ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത താരങ്ങളാണ് നെഹ്റയുടെ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പക്ഷേ ടീം ഇന്ത്യയുടെ മുന്‍ നായകനായ എംഎസ് ധോണിക്കാണ് താരം ലോകടീമിന്‍റെ നായകപദവി നല്‍കിയത്. 

നെഹ്റയുടെ ടീമില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയും ഓസ്ട്രേലിയന്‍ താരമായ ഡേവിഡ് വാര്‍ണറും ഓപ്പണര്‍മാരായി എത്തും. വിരാട് കോലി മൂന്നാം നമ്പറിലും കെയ്ന്‍ വില്യംസണ്‍ നാലാമതും എത്തും. അഞ്ചാം നമ്പറില്‍ ഷാക്കിബ് അല്‍ ഹസനും ആറില്‍ എം എസ് ധോണിയും( വിക്കറ്റ് കീപ്പിംഗ്) അടുത്തതായി ബെന്‍സ്റ്റോക്സുമാണുള്ളത്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബൂമ്ര, മിച്ചല്‍ സ്റ്റാര്‍ക്ക്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് എത്തുക. 


Ashish Nehra’s World Cup 2019 XI:
Rohit Sharma, David Warner, Virat Kohli, Kane Williamson, Shakib Al Hasan, MS Dhoni (Captain, wicketkeeper), Ben Stokes, Yuzvendra Chahal, Jofra Archer, Mitchell Starc, Jasprit Bumrah