ഓവല്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയോടെ ഇന്ത്യയുടെ റെക്കോര്‍ഡ് പഴങ്കഥ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ടീമെന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയയെത്തി. ഇന്ത്യന്‍ താരങ്ങള്‍ 27 സെഞ്ചുറി നേടിയപ്പോള്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയോടെ ഓസീസിന്‍റെ നേട്ടം 28 ആയി. 

ഓവലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഫിഞ്ച് 97 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. പുറത്താകുമ്പോള്‍ 132 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സും സഹിതം 153 റണ്‍സെടുത്തിരുന്നു താരം. ഇരട്ട സെഞ്ചുറി നേടുമെന്ന് തോന്നിച്ച ഫിഞ്ചിനെ 43-ാം ഓവറില്‍ കരുണരത്‌നെയുടെ കൈകളില്‍ ഉഡാനയെത്തിച്ചു. ഈ ലോകകപ്പില്‍ ഫിഞ്ചിന്‍റെ ആദ്യ സെഞ്ചുറിയാണിത്.