ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് ടീമിന് ഇതിഹാസ താരങ്ങളുടെ ഉള്‍പ്പെടെ അഭിനന്ദനപ്രവാഹം. 

ടോന്റണ്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്. ടോന്‍റണില്‍ പേസ് ഫാക്‌ടറിയുമായി വിറപ്പിക്കാനെത്തിയ കരീബിയന്‍ കരുത്തരെ അടിച്ചോടിച്ച് ചരിത്ര ജയം നേടുകയായിരുന്നു ബംഗ്ലാദേശ്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം 300ലേറെ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍റെ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് കടുവകളെ ജയിപ്പിച്ചത്.

ബംഗ്ലാ കടുവകളുടെ ജയത്തില്‍ ക്രിക്കറ്റ് ലോകം ത്രില്ലടിച്ചുനില്‍ക്കുകയാണ്. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗ്ലാദേശ് ടീമിനെ പ്രശംസിച്ച് രംഗത്തെത്തി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടോന്‍റണില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. വിന്‍ഡീസിന്‍റെ 321 റണ്‍സ് കടുവകള്‍ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറകടന്നു. ബംഗ്ലാദേശിന്‍റെ വിജയശില്‍പിയായ ഷാക്കിബ് 99 പന്തില്‍ 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ(94*) ലിറ്റണിന്‍റെ പ്രകടനവും ബംഗ്ലാ ജയത്തില്‍ നിര്‍ണായകമായി.