ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ വലിയ ഒരു നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബൂമ്രയെത്തുക

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്കയെ നേരിടുകയാണ്. ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഒരു വലിയ നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബൂമ്രയെത്തുക. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരം ഏകദിനത്തില്‍ 100 വിക്കറ്റ് തികയ്ക്കും. ഇതോടെ വേഗത്തില്‍ 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകും ബൂമ്ര. 

ബൂമ്രയുടെ 57 -ാം ഏകദിനമാണ് ഇനി വരാൻ പോകുന്നത്. 56 മത്സരങ്ങളില്‍നിന്ന് 100 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബുമ്രയ്ക്ക് മുന്നിലുള്ളത്.