ലണ്ടന്‍: ലോകകപ്പ് സെമിയുടെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുകയാണ്. വിരാട് കോലിയുടെ നായകമികവിലാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. ഈ ലോകകപ്പില്‍ ഇതുവരേയും ഒരു സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും അഞ്ച് അര്‍ധസെഞ്ചുറികളടക്കം 442 റണ്‍സ് താരം നേടിയിട്ടുണ്ട്.

ഇനി 24 റണ്‍സ് കൂടി നേടിയാല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഒരു റെക്കോര്‍ഡ് കോലിക്ക് മറികടക്കാം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കുക. 2003 ലെ ലോകകപ്പില്‍ 465 റണ്‍സാണ് ഗാംഗുലി നേടിയത്. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോലി 24 റണ്‍സ് കൂടി നേടിയാല്‍ ദാദയുടെ റെക്കോര്‍ഡ് കോലിക്ക് മറികടക്കാന്‍ സാധിക്കും.