മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനില്‍ നിന്നുള്ള ധോണി ആരാധകരനായ ചാച്ച പതിവ് മുടക്കിയില്ല. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നേരിട്ട് കാണുന്നതിനായി അദ്ദേഹം മാഞ്ചസ്റ്ററിലെത്തി. അതും ധോണി എടുത്ത് നല്‍കിയ ടിക്കറ്റുമായി. 2011 മുതല്‍ ധോണിയും  ചാച്ച ഷിക്കാഗോ എന്നറിയിപ്പെടുന്ന കറാച്ചിക്കാരന്‍ മുഹമ്മദ് ബഷീറും തമ്മില്‍ ഒരു അലിഖിത കരാറുണ്ട്. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് ചാച്ച മാഞ്ചസ്റ്ററിലെത്തിയത്. ഇപ്പോള്‍ ഷിക്കാഗോയില്‍ ഹോട്ടല്‍ നടത്തുകയാണ് ചാച്ച. 

2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിനിടെയാണ് കടുത്ത ധോണി ആരാധകനായി ചാച്ചയും ഇന്ത്യന്‍ വിക്കറ്റ് കീപ്പറും തമ്മില്‍ സൗഹൃദത്തിലാവുന്നത്. അന്ന് ഇന്ത്യ- പാക് മത്സരത്തിനുള്ള ടിക്കറ്റെടുത്ത് നല്‍കിയത് ധോണിയായിരുന്നു. പിന്നീട് ഇങ്ങോട്ട് എട്ട് വര്‍ഷമായി ധോണി ഇത് ചെയ്യുന്നുണ്ട്. എന്ത്യ പാക്കിസ്ഥാന്‍ മത്സരമുണ്ടാവുമ്പോഴെല്ലാം ധോണിയാണ് ടിക്കറ്റ് നല്‍കുന്നത്.

മറ്റുള്ളവര്‍ക്ക് ധോണിയെ ഒന്ന് കാണാന്‍ പോലും കിട്ടാറില്ലെന്നറിയാം എന്നാല്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നെ നിരാശപ്പെടുത്താറില്ലെന്ന് ചാച്ച പറയുന്നു. അദ്ദേഹം തുടര്‍ന്നു.. ഞാന്‍ ധോണിയെ വിളിക്കാറില്ല. എന്നാല്‍ മെസേജുകളിലൂടെ ബന്ധപ്പെട്ടാറുണ്ട്. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഇത്തവണ അദ്ദേഹത്തിന് സമ്മാനമായി നല്‍കാന്‍ ഒരു സമ്മാനമുണ്ട്. എനിക്കത് ധോണിക്ക് സമ്മാനിക്കണം.'' ചാച്ച പറഞ്ഞു നിര്‍ത്തി.