വീണ്ടും ഒരു ലോകകപ്പ് കൂടി എത്തുന്നു. എന്തൊക്കെ വിസ്‍മയങ്ങളാകും ലോകകപ്പ് തീര്‍ക്കുകയെന്ന പ്രവചിക്കുക അസാധ്യമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. എപ്പോഴുമെന്ന പോലെ ബാറ്റിംഗ് വിസ്‍മയങ്ങള്‍ ഈ ലോകകപ്പിലും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

വീണ്ടും ഒരു ലോകകപ്പ് കൂടി എത്തുന്നു. എന്തൊക്കെ വിസ്‍മയങ്ങളാകും ലോകകപ്പ് തീര്‍ക്കുകയെന്ന പ്രവചിക്കുക അസാധ്യമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. എപ്പോഴുമെന്ന പോലെ ബാറ്റിംഗ് വിസ്‍മയങ്ങള്‍ ഈ ലോകകപ്പിലും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

ഏതൊരു കളിയിലും ഒന്നാമനെ നിശ്ചയിക്കുന്നത് അവരുടെ റെക്കോര്‍ഡുകളാണ്. ക്രിക്കറ്റില്‍ പ്രത്യേകിച്ചും. ശരാശരികളും കണക്കുകൂട്ടലുകളും തീര്‍ക്കുന്ന പട്ടികയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും മിന്നിത്തിളങ്ങുന്നത്. ക്രിക്കറ്റ് മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലോകകപ്പിലെ ബാറ്റിംഗ് റെക്കോര്‍ഡുകളിലേക്ക് ഒരു എത്തിനോട്ടം. റെക്കോര്‍ഡ് കണക്കുകളുടെ പട്ടികയെടുത്താല്‍ ലോകകപ്പ് ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന താരം സച്ചിൻ ടെൻഡുല്‍ക്കറാണ് എന്നും കാണാം.

ഏറ്റവും കൂടുതല്‍ റണ്‍സ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം. 1992 മുതല്‍ 2011വരെയുള്ള ലോകകപ്പുകളില്‍ നിന്നായി സച്ചിന്‍ നേടിയത് 2278 റണ്‍സാണ്. 45 മത്സരങ്ങളില്‍ നിന്ന് 44 ഇന്നിംഗ്‍സുകളിലായാണ് സച്ചിന്റെ ഈ നേട്ടം. ഏറ്റവും കൂടിയ സ്കോര്‍ 152 ആണ്. നാലു തവണ പുറത്താകാതെ നിന്ന സച്ചിന്റെ ലോകകപ്പുകളിലെ ശരാശരി 56.95 ആണ്.

ഓസീസിന്റെ റിക്കി പോണ്ടിംഗ് ആണ് ഈ നേട്ടത്തില്‍ സച്ചിന് പിന്നില്‍. 1743 റണ്‍സാണ് റിക്കി പോണ്ടിംഗ് നേടിയത്. 1996 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളിലായി 46 മത്സരങ്ങളില്‍ കളിച്ച പോണ്ടിംഗ് 42 തവണയാണ് ബാറ്റ് ചെയ്‍തത്. നാലു തവണ പുറത്താകാതെ നിന്നു. പുറത്താകാതെ നേടിയ 140 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 45.86 ആണ്.

ഏറ്റവും ഉയര്‍ന്ന സ്കോര്‍

ന്യൂസിലാൻഡിന്റെ ഗുപ്‍റ്റില്‍ പുറത്താകാതെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 2015ലെ ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഗുപ്‍റ്റില്‍ സ്കോര്‍ നേടിയത്.

കൂടുതല്‍ സെഞ്ച്വറി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയതും സച്ചിൻ ടെൻഡുല്‍ക്കറാണ്. ആറ് തവണയാണ് സച്ചിൻ ടെൻഡുല്‍ക്കര്‍ സെഞ്ച്വറി നേടിയത്. കുമാര്‍ സംഗക്കാര അഞ്ച് സെഞ്ച്വറികളുമായി സച്ചിനു പിന്നിലുണ്ട്. റിക്കി പോണ്ടിംഗ് അഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യയുടെ സൌരവ് ഗാംഗുലി നാല് സെഞ്ച്വറികളാണ് നേടിയത്.

നാലു താരങ്ങളാണ് ഈ റെക്കോര്‍ഡിന് അര്‍ഹര്‍. ഇന്ത്യന്‍ താരങ്ങളായ സൌരവ് ഗാംഗുലി, സച്ചിന്‍ ഓസീസ് താരങ്ങളായ മാര്‍ക്ക് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് അവര്‍. പക്ഷേ മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഈ നേട്ടത്തിന്റെ തിളക്കം കൂടുതല്‍ ഗാംഗുലിക്കാണ്. 1999 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളില്‍ നിന്നായി 21 മാച്ചുകളിലായാണ് ഗാംഗുലി ഈ നേട്ടത്തിലെത്തിയത്. ഉയര്‍ന്ന സ്കോര്‍ 183 ആണ്.

കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി

ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി നേടിയത് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 15 അര്‍ദ്ധസെഞ്ച്വറികളാണ് സച്ചിന്‍ നേടിയത് (മത്സരങ്ങളുടെ എണ്ണം മുന്‍‌പ് പറഞ്ഞിട്ടുണ്ട്.) അര്‍ദ്ധസെഞ്ച്വറികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ കാലിസിനാണ്. 1996-2011 ലോകകപ്പുകളില്‍ നിന്നായി 9 അര്‍ദ്ധസെഞ്ച്വറികളാണ് ഗിബ്സ് നേടിയത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്

ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സാണെടുത്തത്. 11 മാച്ചുകളില്‍ നിന്നായി സച്ചിന്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറികളും നേടി.

ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍

ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഓസ്‍ട്രേലിയയ്‍ക്കാണ്. 2015 ലോകകപ്പില്‍ അഫ്‍ഗാനിസ്ഥാന് എതിരെ നേടിയ 417 റണ്‍സാണ് ഉയര്‍ന്ന സ്‍കോര്‍. സ്‍കോറില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2007 ലോകകപ്പില്‍ ബെര്‍മുഡയ്ക്കെതിരെ ഇന്ത്യ നേടിയ 413 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.