മാഞ്ചസ്റ്റര്‍: സെന്‍സിബിള്‍ ഇന്നിംഗ്സ്... വെസ്റ്റ് ഇന്‍ഡീസിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍റെ പ്രകടനത്തെ അങ്ങനെ വിലയിരുത്താം. മധ്യനിരയെ ഒന്നാകെ ചുമലിലേറ്റി അവസാനം പുറത്താകാതെ നിന്ന് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത് എം എസ് ധോണിയുടെ അനുഭവസമ്പത്തായിരുന്നു. 61 പന്തില്‍ 56 റണ്‍സാണ് ധോണി നേടിയത്.

ഒരുവശത്ത് വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുക്കെട്ടാണ് മഹി പടുത്തുയര്‍ത്തിയത്. തുടക്കത്തില്‍ ആക്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ച ധോണി അവസാന ഓവറില്‍ ഒഷേന്‍ തോമസിനെ രണ്ട് വട്ടമാണ് അതിര്‍ത്തിക്കപ്പുറം കടത്തിയത്.

ധോണിയുടെ സിക്സര്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

തന്‍റെ പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കാതിരുന്ന ധോണി മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ സിക്സറിന്‍റെ ചാരുത ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. 89 മീറ്റര്‍ അകലെ വീണ ആ സിക്സിന്‍റെ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.