ഇന്ന് 20 റണ്‍സ് തികച്ചതോടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന ഏഴാമത്തെ പ്രോട്ടീസ് താരമെന്ന നേട്ടത്തിലെത്തി ഫാഫ്. 

മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ്. ഇന്ന് 20 റണ്‍സ് തികച്ചതോടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന ഏഴാമത്തെ പ്രോട്ടീസ് താരമെന്ന നേട്ടത്തിലെത്തി ഫാഫ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിനിറങ്ങുമ്പോള്‍ 20 ഇന്നിംഗ്‌സില്‍ നിന്ന് 980 റണ്‍സായിരുന്നു ഫാഫിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. നാല് സെഞ്ചുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും സഹിതമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇത്രയും റണ്‍സ് നേടിയത്. ഓസീസിനെതിരെ 1639 റണ്‍സ് നേടിയിട്ടുള്ള ജാക്ക് കാലിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

Scroll to load tweet…

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഫാഫ് ഡുപ്ലസിസ് 54 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ഈ ലോകകപ്പില്‍ ഫാഫിന്‍റെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ സെഞ്ചുറിയാണിത്.