മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും ലൈവായി ആരാധകര്‍ക്ക് കാണാനാകും. 

സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലോകകപ്പിന്‍റെ ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഹോട് സ്റ്റാറിലൂടെ ഓണ്‍ലൈനായി മത്സരങ്ങള്‍ വിരല്‍ത്തുമ്പിലെത്തും. 

സ്വപ്‌ന ഓപ്പണിംഗ് കൂട്ടുകെട്ടായി മാറിക്കഴിഞ്ഞ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യയുടെ ബാറ്റിംഗ് തുറുപ്പുചീട്ട്.  ബൗളിംഗില്‍ ജസ്‌പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ കുന്തമുന. എന്നാല്‍ മഴ ഭീഷണിയിലാണ് മത്സരം നടക്കുന്നത്.