ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരത്തിലെ രസകരമായ നിമിഷമായിരുന്നു മുഹമ്മദ് ഹഫീസിന്റെ ബൗളിങ്. ബൗള്‍ എറിയുന്നതിനിടെ പാക് താരത്തിന്റെ കൈയില്‍ നിന്ന് പന്ത് വഴുതി പോവുകയായിരുന്നു.

ലണ്ടന്‍: ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരത്തിലെ രസകരമായ നിമിഷമായിരുന്നു മുഹമ്മദ് ഹഫീസിന്റെ ബൗളിങ്. ബോള്‍ ചെയ്യുന്നതിനിടെ പാക് താരത്തിന്റെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോവുകയായിരുന്നു. ഹൈ ഫുള്‍ ടോസായി മാറിയ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ബൗണ്ടറിയും നേടി. പിച്ചില്‍ നിന്നിറങ്ങി ഗ്രൗണ്ടിലെത്തിയാണ് സൗമ്യ സര്‍ക്കാര്‍ ബൗണ്ടറി നേടിയത്.

ഇപ്പോള്‍ ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ് ഐസിസി. വഴുതിപ്പോയ പന്ത് സൗരയൂഥത്തിലൂടെ സഞ്ചരിച്ച് വീണ്ടും ഗ്രൗണ്ടിലേക്ക് വീഴുന്നതായിട്ടാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ചന്ദ്രനില്‍ കാല് കുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെയുമെല്ലാം വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. കൂടെ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലും മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും. ഐസിസി പങ്കുവച്ച രസകരമായ വീഡിയോ കാണാം... 

Scroll to load tweet…