ഇന്ത്യന്‍ ടീ നായകന്‍ വിരാട് കോലി, ടീം അംഗം ജസ്പ്രീത് ബൂമ്ര, ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ധോണിയെക്കുറിച്ചുള്ള പ്രിയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്.  

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ താരം. കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ പ്രചോദനം. ക്യാപ്റ്റന്‍ കൂള്‍. ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണിയുടെ വീഡിയോ പങ്കുവെച്ച് ഐസിസി. ട്വിറ്ററിലൂടെയാണ് ഐസിസി വീഡിയോ ഷെയര്‍ ചെയ്തത്.

ഇന്ത്യന്‍ ടീ നായകന്‍ വിരാട് കോലി, ടീം അംഗം ജസ്പ്രീത് ബൂംമ്ര, ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ധോണിയെക്കുറിച്ചുള്ള പ്രിയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. വിവിധ ടൂര്‍ണമെന്‍റുകളിലെ പ്രധാന നിമിഷങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. 

Scroll to load tweet…