മഞ്ജരേക്കർ വളരെ പക്ഷപാതപരമായാണ് കമന്ററി നടത്തുന്നത് എന്നാണ് കുപിതരായ ഒരു വിഭാഗം പ്രേക്ഷകരുടെ വാദം. മഞ്ജരേക്കറുടെ ശബ്ദം വന്നാൽ തങ്ങൾ ഉടൻ ചാനൽ മ്യൂട്ട് ചെയ്യുകയോ അല്ലെങ്കിൽ ഹിന്ദിയിലേക്ക് മാറ്റുകയോ ചെയ്യുമെന്നാണ് അവർ പറയുന്നത്.

ലണ്ടന്‍: ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പോരാട്ടം കട്ടയ്ക്കുകട്ട തുടരുമ്പോ, സമാന്തരമായി മറ്റൊരു പോരാട്ടം കൂടി കടുത്തുവരുന്നുണ്ട്. അത് മുൻ ഇന്ത്യൻ ഓപ്പണറും, ഇപ്പോൾ സ്റ്റാർ സ്പോർട്സ് ഇംഗ്ലീഷ് കമന്റേറ്റഴ്‌സ് പാനലിലെ അംഗവുമായ സഞ്ജയ് മഞ്ജരേക്കറും, ക്രിക്കറ്റ് ആരാധകരും തമ്മിലാണ്.

അനുദിനം വർധിച്ചുവരുന്ന തങ്ങളുടെ അതൃപ്തി ഫാൻസ്‌ അവരെക്കൊണ്ടാവും വിധം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മഞ്ജരേക്കർ വളരെ പക്ഷപാതപരമായാണ് കമന്ററി നടത്തുന്നത് എന്നാണ് കുപിതരായ ഒരു വിഭാഗം പ്രേക്ഷകരുടെ വാദം. മഞ്ജരേക്കറുടെ ശബ്ദം വന്നാൽ തങ്ങൾ ഉടൻ ചാനൽ മ്യൂട്ട് ചെയ്യുകയോ അല്ലെങ്കിൽ ഹിന്ദിയിലേക്ക് മാറ്റുകയോ ചെയ്യുമെന്നാണ് അവർ പറയുന്നത്.ഇങ്ങനെ മഞ്ജരേക്കറെ ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ നല്ലൊരു പങ്ക് ധോണി ഫാൻസ്‌ ആണെന്നതും ശ്രദ്ധേയമാണ്.

കുറച്ചു ദിവസം മുമ്പ് മഞ്ജരേക്കർ ധോണിയെപ്പറ്റി നടത്തിയ ഒരു പരാമർശം ധോണിയുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സ്റ്റമ്പ്സിനു പിന്നിലെ നമ്മുടെ 'കാവൽ നായാ'ണ് ധോണി എന്നായിരുന്നു മഞ്ജരേക്കർ പറഞ്ഞത്. അദ്ദേഹം തിരഞ്ഞെടുത്ത ആ വിശേഷണം വളരെ മോശമായിപ്പോയി എന്നായിരുന്നു ഫാൻസിന്റെ പക്ഷം.

സിഡ്‌നിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം ഫാൻ തന്റെ നീരസം അറിയിച്ചുകൊണ്ട് ഐസിസിയ്ക്ക് ഒരു പോസ്റ്റുകാർഡ് അയക്കുകയുണ്ടായി. " ഡിയർ ഐസിസ്, സിഡ്‌നിയിൽ നിന്നും സഞ്ജയ് മഞ്ജരേക്കറെപ്പറ്റി ഒരു ചെറിയ ഫീഡ്ബാക്ക് തരാനാണ് ഈ കത്ത്. അദ്ദേഹം തികച്ചും അൺപ്രൊഫഷണലായിട്ടാണ് കമന്ററി നടത്തുന്നത്. പക്ഷം പിടിച്ചുമാത്രമാണ് സംസാരിക്കുന്നതും. അതൊഴിച്ചാൽ, വേൾഡ് കപ്പ് കസറുന്നുണ്ട്.. നന്ദി.." എന്നയാൾ കത്തിലെഴുതി.
മോശം ഫോമിൽ തുടർന്നുവന്ന വിജയ് ശങ്കറിനെ ടീമിൽ നിന്നും ഒഴിവാക്കിയത് കാൽവിരൽ വെച്ചുകുത്തി പരിക്കേറ്റു എന്നുപറഞ്ഞിട്ടായിരുന്നു. " സഞ്ജയ് മഞ്ജരേക്കറിന്റെ കാല് വെച്ചുകുത്തണേ ദൈവമേ.. " എന്നായിരുന്നു നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റ്.



" ഹിന്ദിയിൽ ആകാശ് ചോപ്രയുടെ വെറുപ്പിക്കുന്ന കമന്ററി കേട്ട് മുഷിഞ്ഞ് ചാനൽ ഹിന്ദി ചാനൽ മാറ്റി ഇംഗ്ലീഷ് വെച്ചു. അവിടെ സഞ്ജയ് മഞ്ജരേക്കർ അതിലും വലിയ വെറുപ്പിക്കൽ .ആകാശ് ചോപ്ര മാലാഖയാണ് മാലാഖ..! " എന്ന് മറ്റൊരു ഫാൻ ട്വീറ്റ് ചെയ്തു.

Scroll to load tweet…
Scroll to load tweet…

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ധോണിയുടെ ബാറ്റിംഗിനെ വിമർശിച്ചതാണ് മഞ്ജരേക്കറിനെ ധോണി ഫാൻസിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. മഞ്ജരേക്കറിനെ മനസ്സിൽ 'ധോണി വിരോധം' ഉണ്ടെന്നും, ഇനി ധോണി എങ്ങനെ കളിച്ചാലും മഞ്ജരേക്കർ നല്ലവാക്കു പറയില്ലെന്നും ഫാൻസ്‌ ആക്ഷേപിക്കുന്നു. ഒരു ഫാൻ സങ്കല്പികമായ ഒരു സാഹചര്യവും വിവരിക്കുന്നുണ്ട്

Scroll to load tweet…

മറ്റുള്ള ബാറ്റ്‌സ്മാൻമാർ ഫോറോ സിക്സോ അടിച്ചാൽ മഞ്ജരേക്കർ, " ദാറ്റ്സ് എ പെർഫെക്ട് ഷോട്ട്.."
ധോണി ഫോറോ സിക്സോ അടിക്കുമ്പോൾ മഞ്ജരേക്കർ, " ദാറ്റ് വാസ് എ ബാഡ് ബോൾ ഫ്രം ദ ബോളർ.."
image.png

Scroll to load tweet…

തന്റെ കരിയറിന്റെ സിംഹഭാഗവും ക്രീസിൽ നിന്ന് ബാറ്റിൽ തൊടാതെ കീപ്പറുടെ കയ്യിലേക്ക് മൂളിപ്പായുന്ന പന്തിനെ നോക്കി അതിശയിച്ചു നിൽക്കുകമാത്രം ചെയ്തിട്ടുള്ള മഞ്ജരേക്കർക്ക് ധോണി മുട്ടുന്നു എന്ന് പറയാനുള്ള എന്ത് യോഗ്യതയാണുള്ളത് എന്നാണ് ധോണി ഫാൻസിന്റെ ചോദ്യം. ധോണി എത്ര മാച്ചുകളാണ് ആക്രമിച്ച് കളിച്ച് ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ളത് എന്നും അവർ മഞ്ജരേക്കറെ ഓർമ്മിപ്പിക്കുന്നു.
image.png

Scroll to load tweet…


ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ചുകൊണ്ട് മഞ്ജരേക്കർ ട്വീറ്റ് ചെയ്യുകയുണ്ടായി " അവസാന ഓവറുകളിൽ ധോണിയുടെ അപ്പ്രോച്ച് അമ്പരപ്പിച്ചു.. " എന്ന് എഴുതിയ മഞ്ജരേക്കറെ, അതിനടിയിൽ വന്ന്, നിങ്ങൾ എങ്ങനെ ഈ കമന്ററി ബോക്സുവരെ എത്തി എന്നത് അതിലും അതിശയകരമാണ് എന്ന് ഒരു ധോണി ഫാൻ ട്രോളി.

Scroll to load tweet…


image.png

Scroll to load tweet…

എന്തായാലും മഞ്ജരേക്കർക്കെതിരെയുള്ള പരിഹാസങ്ങളും, ആക്രമണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. ഇനിയുള്ള ദിവസങ്ങളിൽ ഈ 'ഫാൻസ്‌ Vs മഞ്ജരേക്കർ' യുദ്ധം എങ്ങനെ പോകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…