Asianet News MalayalamAsianet News Malayalam

ഈ കപ്പ് ഞങ്ങള്‍ക്ക് വേണം; എതിരാളികള്‍ക്ക് പാണ്ഡ്യയുടെ മുന്നറിയിപ്പ്

ലോകകപ്പ് ജയിക്കുക എന്നതാണ് ലക്ഷ്യം. ജൂലെ 14ന് ലോകകപ്പ് ഞങ്ങളുടെ കൈയിലുണ്ടാവണം. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ രാത്രി ഇപ്പോഴും എനിക്കോര്‍മയുണ്ട്.

ICC World Cup 2019 I want the World Cup in my hand: Hardik Pandya
Author
Nottingham, First Published Jun 13, 2019, 2:42 PM IST

ലണ്ടന്‍: ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നുവെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ലോകകപ്പ് ടീമില്‍ കളിക്കാനായി കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായുള്ള തയാറെടുപ്പിലായിരുന്നുവെന്നും ഐസിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പാണ്ഡ്യ പറ‌ഞ്ഞു.

ലോകകപ്പ് ജയിക്കുക എന്നതാണ് ലക്ഷ്യം. ജൂലെ 14ന് ലോകകപ്പ് ഞങ്ങളുടെ കൈയിലുണ്ടാവണം. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ രാത്രി ഇപ്പോഴും എനിക്കോര്‍മയുണ്ട്. അതോര്‍ക്കുമ്പോഴൊക്കെ എനിക്ക് രോമാഞ്ചം വരും. ആ വികാരമെന്താണെന്ന് നേരിട്ട് അറിയാനുള്ള അവസരമാണിത്. അതുകൊണ്ട് ഈ കപ്പ് എനിക്ക് കൈകളില്‍ ഏറ്റുവാങ്ങണം. ലോകകപ്പ് ടീമില്‍ കളിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. ഇപ്പോഴത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇനിയുള്ള കാര്യങ്ങള്‍ ലളിതമാണ്. ഈ കപ്പ് നേടുക.

മികച്ച പ്രകടനം പുറത്തെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തമാശയായി പാണ്ഡ്യയുടെ മറുപടി. 150 കോടി ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ആര്‍ക്കും സമ്മര്‍ദ്ദമുണ്ടാവില്ലല്ലോ എന്നും പാണ്ഡ്യ തമാശയായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios