ലണ്ടന്‍: ലോകകപ്പിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെയാണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യ മാച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ടീം നാളെ കളിക്കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് ആശംസകളുമായി ഇന്ത്യൻ ഫുട്ബോള്‍ താരങ്ങളുമുണ്ട്.  

കിരീടവുമായി തിരികെ വരാൻ വിരാട് കോലിക്കും സംഘത്തിനും കഴിയട്ടെയെന്നാണ് സുനിൽ ഛേത്രിയുടെയും സംഘത്തിന്‍റെയും ആശംസ. ട്വിറ്റര്‍ പേജിലൂടെയാണ് ഫുട്ബോള്‍ ടീം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ബിസിസിഐ ഇത് പങ്കുവെച്ചിട്ടുമുണ്ട്. 

തുടര്‍ന്ന് ബ്ലൂ ടൈഗേഴ്സിന് നന്ദിയറിയിച്ചും ടീമിന് കിംഗ്സ് കപ്പില്‍ വിജയം ആശംസിച്ചും വിരാട് കോലിയും രംഗത്തെത്തി.