ബാറ്റു കൊണ്ടുള്ള വമ്പന്‍ അടി മാത്രമല്ല തനിക്ക് ഗിറ്റാറും സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെയിന്‍ വില്യംസണ്‍
ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് ന്യൂസിലന്‍ഡ് ടീമും ഒപ്പം ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും. ഈ ലോകകപ്പില്‍ 4 ഇന്നിംഗ്സുകളില്‍ നിന്നു മാത്രം 373 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. വമ്പന്‍ അടി മാത്രമല്ല തനിക്ക് ഗിറ്റാറും സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെയിന്‍ വില്യംസണ്‍.
മൈക്ക് വില്‍ട്ടണിനൊപ്പം ഒരു ലൈവ് സെക്ഷനിലാണ് താരം ബാറ്റിന്‍റെ ആകൃതിയിലുള്ള ഗിറ്റാര്‍ കൈയ്യിലെടുത്തത്. താരത്തിന്‍റെ ഈ വീഡിയോ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ട്വിറ്ററില്‍ ഷെയറു ചെയ്തിട്ടുമുണ്ട്.
വീഡിയോ കാണാം
Scroll to load tweet…
