94 പന്തിൽ നിന്ന് നേടിയ സെഞ്ച്വറി നാലാം നമ്പറിലേക്കുള്ള അവകാശവാദത്തിന് ആഴവും പരപ്പും കൂട്ടും. മധ്യനിരയുടെ പ്രാധാന്യം എന്തെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ ഇന്നിംഗസ്.
കാര്‍ഡിഫ്: നാലാം നമ്പറിൽ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാർഡിഫിൽ ബംഗ്ലാദേശിനെതിരെ ലോകേഷ് രാഹുൽ നൽകിയത്. സെലക്ടർമാർ നാലാമനായി തെരഞ്ഞെടുത്ത വിജയ് ശങ്കർ പൂർണമായി നിരാശപ്പെടുത്തിയതും പ്രതീക്ഷകൾ രാഹുലിന്‍റെ ബാറ്റിലേക്കെത്തിക്കുകയാണ്.
കേദാർ ജാദവ്, വിജയ് ശങ്കർ, ലോകേഷ് രാഹുൽ. നാലാം നമ്പറിലേക്ക് ആരെന്ന് ഉറപ്പിക്കാതെയാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്കെത്തിയത്. കേദാർ ജാദവിന് നറുക്ക് വീഴുമെന്ന് കരുതിയിരുന്നപ്പോഴാണ് ഐപിഎൽ മത്സരത്തിനിടെ പരിക്കേൽക്കുന്നത്. ആദ്യ സന്നാഹ മത്സരം സത്യത്തിൽ പ്രതിസന്ധി വർധിപ്പിക്കുകയും ചെയ്തു.
നെറ്റ്സിൽ പരിക്കേറ്റ വിജയ് ശങ്കറിന് ആദ്യ മത്സരത്തിൽ കളിക്കാനായില്ല. ന്യൂസിലന്‍ഡ് ബൗളിംഗ് നിരയിൽ തകർന്നടിഞ്ഞ മുന്നേറ്റ നിരയിൽപെട്ടുപോയി രാഹുൽ. എന്നാൽ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം ചിത്രം വ്യക്തമാക്കുകയാണ്. എംഎസ്കെ പ്രസാദടക്കം സെലക്ടർമാർ അമിത പ്രതീക്ഷയർപ്പിച്ച വിജയ് ശങ്കർ രണ്ട് റൺസിന് വീണു.
പക്ഷെ തകർന്ന് തുടങ്ങിയ ഇന്നിംഗ് പതിയെ ധോണിക്കൊപ്പം തിരിച്ച് പിടിച്ചു രാഹുൽ. 94 പന്തിൽ നിന്ന് നേടിയ സെഞ്ച്വറി നാലാം നമ്പറിലേക്കുള്ള അവകാശവാദത്തിന് ആഴവും പരപ്പും കൂട്ടും. മധ്യനിരയുടെ പ്രാധാന്യം എന്തെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ ഇന്നിംഗസ്.സിംഗിളുകളിലൂടെയും മോശം പന്തുകളെ അതിർത്തി കടത്തിയും പരസ്പരം സ്ട്രൈക്ക് കൈമാറിയും ടെക്സ്റ്റ് ബുക്ക് ഇന്നിംഗ്സാണ് ധോണിയും രാഹുലും നടത്തിയത്.
രാഹുലിന്‍റെ ഇന്നിംഗ്‍സിൽ ക്യാപ്റ്റന്‍ വിരാട് കോലിക്കും പൂർണ തൃപ്തി. നാലാം നമ്പറിൽ രാഹുൽ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഹർഷ ബോഗ്‌ലെ അടക്കം ക്രിക്കറ്റ് വിദഗ്ദരും ആരാധകരും ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തുന്ന ടൂർണനെന്‍റിൽ ആദ്യ മത്സരം മുതൽ നിർണായകമായതിനാൽ ഇനിയൊരു പരീക്ഷണത്തിന് സെലക്ടർമാർ തയാറായേക്കില്ല.
ഐപിഎല്ലിൽ സെഞ്ചുറിയടക്കം ശരാശരിക്ക് മുകളിലുള്ള പ്രകടനവും താരത്തിൽ നിന്നുണ്ടായി. കേദാർ ജാദവിന്‍റെ പരിക്ക് മാറി നെറ്റ്സിൽ പന്തെറിയുന്നുണ്ടെങ്കിലും ചെന്നൈ സൂപ്പർ കിംഗസ് താരത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമിലെത്തുക ബുദ്ധിമുട്ടാണ്.
