വോണിന്റെ ട്വീറ്റ് ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ചപ്പോള്‍ ഓസീസ് ആരാധകര്‍ക്ക് അതത്ര പിടിച്ചില്ല. ക്രിക്കറ്റ് മാത്രമല്ല തങ്ങളുടെ രാജ്യത്തെ ഏക കായിക വിനോദമെന്നും ക്രിക്കറ്റ് തങ്ങള്‍ക്ക് മതമല്ലെന്നും പറഞ്ഞാണ് ഓസീസ് ആരാധകര്‍ ഇതിനെ പ്രതിരോധിച്ചത്.

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്ന കെന്നിംഗ്ടണ്‍ ഓവലിനെ നീലക്കടലാക്കി ഇന്ത്യന്‍ ആരാധകര്‍. മത്സരം ഇന്ത്യയില്‍ നടക്കുന്നു എന്ന പ്രതീതിയാണ് ഗ്യാലറിയിലെങ്ങും. ഓവല്‍ സ്റ്റേഡിയത്തെ നീലക്കടലാക്കിയ ഇന്ത്യന്‍ ആരാധകരെ കണ്ട് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത്, ഓവലിലെ ഗ്യാലറിയില്‍ 33 ഓസ്ട്രേലിയന്‍ ആരാധകരെ മാത്രമെ താന്‍ ഇതുവരെ കണ്ടുള്ളു, അതില്‍ ഓസീസ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടുന്നു എന്നായിരുന്നു.

Scroll to load tweet…

വോണിന്റെ ട്വീറ്റ് ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ചപ്പോള്‍ ഓസീസ് ആരാധകര്‍ക്ക് അതത്ര പിടിച്ചില്ല. ക്രിക്കറ്റ് മാത്രമല്ല തങ്ങളുടെ രാജ്യത്തെ ഏക കായിക വിനോദമെന്നും ക്രിക്കറ്റ് തങ്ങള്‍ക്ക് മതമല്ലെന്നും പറഞ്ഞാണ് ഓസീസ് ആരാധകര്‍ ഇതിനെ പ്രതിരോധിച്ചത്.

Scroll to load tweet…

എന്തായാലും ഓവലില്‍ കളി കാണാനെത്തിയ ആരാധകരെ ഇന്ത്യന്‍ ടീം നിരാശരാക്കിയില്ല. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ ധവാന്‍ ഇന്ത്യക്കായി സെഞ്ചുറി നേടുകയും ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…