രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്‍ത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി 

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ മിന്നും താരമാണ് രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം ലോകകപ്പില്‍ 544 റൺസാണ് ഇതുവരെയും സ്വന്തമാക്കിയത്. രോഹിത്തിന്‍റെ ഓപ്പണിങ്ങ് മികവിന്‍റെ കരുത്തിലാണ് ഇന്ത്യ സെമിയില്‍ കടന്നത്. 

വിരേന്ദ്ര സേവാഗ്- ഗൗതം ഗംഭീര്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം ഇന്ത്യയുടെ ഓപ്പണിംഗ് രോഹിത്തിനും ശിഖര്‍ ധവാനിലും ഭദ്രമായിരുന്നു. എന്നാല്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ ഓപ്പണിംഗില്‍ കെഎല്‍ രാഹുലെത്തി.

മധ്യനിര പലപ്പോഴും നിരാശപ്പെടുത്തിയപ്പോഴും ഓപ്പണിംഗിന്‍റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. അതിനിടെ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്‍ത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏകദിനത്തിലെ മികച്ച താരമാണ് രോഹിത്ശര്‍മ്മയെന്നാണ് താരം വ്യക്തമാക്കുന്നത്. 

വര്‍ഷങ്ങളായി രോഹിത്തിന്‍റെ പ്രകടനം ഞാന്‍ കാണുന്നതാണ്. എന്‍റെ അഭിപ്രായത്തില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ രോഹിത്താണ്. അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങിയാല്‍ ഇന്ത്യ വിലയ സ്കോറിലേക്ക് പറക്കും. അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനുമാണ് താരം പറഞ്ഞു നിര്‍ത്തുന്നു.