Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡിട്ട് വിരാട് കോലി; ഇത്തവണ നേട്ടം ക്രിക്കറ്റിലല്ല

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ധോണി സിക്സറടിക്കുന്നത് കണ്ടപ്പോള്‍ അമ്പരപ്പോടെ വായ് പൊളിച്ചു നില്‍ക്കുന്ന തന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി ആരാധകരുമായി സന്തോഷം പങ്കുവെച്ചത്.

ICC World Cup 2019 Virat Kohli Thanks fans for New Milestone With Epic Video
Author
Manchester, First Published Jun 19, 2019, 8:16 PM IST

മാഞ്ചസ്റ്റര്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നത് വിരാട് കോലിയുടെ ശീലമാണ്. പാക്കിസഥാനെതിരെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയും കോലി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ കോലിയുടെ നേട്ടം ക്രിക്കറ്റ് പിച്ചിലല്ല. സോഷ്യല്‍ മീഡിയയിലാണ്. ട്വിറ്ററില്‍ മൂന്ന് കോടി ഫോളോവേഴ്സിനെ നേടിയാണ് കോലി പുതിയ നാഴികക്കല്ല് പിന്നിട്ടത്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ധോണി സിക്സറടിക്കുന്നത് കണ്ടപ്പോള്‍ അമ്പരപ്പോടെ വായ് പൊളിച്ചു നില്‍ക്കുന്ന തന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഈ നേട്ടത്തിലെത്താന്‍ പിന്തുണച്ച എല്ലാവര്‍ക്കും കോലി നന്ദി പറയുകയും ചെയ്തു. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലായി 10 കോടിയിലേറെ ഫോളോവേഴ്സാണ് ഇപ്പോള്‍ കോലിക്കുള്ളത്.

സോഷ്യല്‍ മീഡിയയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വ്യക്തികളിലൊരരാളുമാണ് കോലി. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ സഹിതം 177 റണ്‍സാണ് കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം. ശനിയാഴ്ച അഫ്ഗാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios