Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ അന്തിമ ഇലവനെ തെരഞ്ഞെടുത്ത് ലക്ഷ്മണ്‍; ഏഴാം നമ്പറില്‍ സര്‍പ്രൈസ് താരം

ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും നയിക്കും പേസ് ആക്രമണനിരയില്‍ ടീമിലെ മൂന്നാം പേസറായി ഹര്‍ദ്ദിക് പാണ്ഡ്യയെ ആണ് ലക്ഷ്മണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പേസ് നിരയില്‍ സ്ഥാനമില്ല.

ICC World Cup 2019 VVS Laxman picks Indias Playing XI for South Africa
Author
London, First Published May 29, 2019, 6:32 PM IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവനെ തെര‍ഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. കേദാര്‍ ജാദവിന് ലക്ഷ്മണിന്റെ ടീമില്‍ സ്ഥാനമില്ല.

ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും നയിക്കും പേസ് ആക്രമണനിരയില്‍ ടീമിലെ മൂന്നാം പേസറായി ഹര്‍ദ്ദിക് പാണ്ഡ്യയെ ആണ് ലക്ഷ്മണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പേസ് നിരയില്‍ സ്ഥാനമില്ല. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ലക്ഷ്മണിന്റെ ടീമിലെ സ്പിന്നര്‍മാര്‍. സന്നാഹമത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിന്റെ തെരഞ്ഞെടുപ്പ്.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. ഹര്‍ദ്ദിക് പാണ്ഡ്യ ആറാമതുംകെ എല്‍ രാഹുല്‍ നാലാമതും ഇറങ്ങണമെന്നും ലക്ഷ്മണ്‍ പറയുന്നു. ലക്ഷ്മണ്‍ തെരഞ്ഞെടുത്ത ഇലവന്‍:ശീഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, എം എസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, രീവന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍.

Follow Us:
Download App:
  • android
  • ios