ഇത്തവണ ലോകകപ്പ് ആവേശം ഗ്രൗണ്ടില്‍ ഒതുങ്ങിപ്പോയെന്ന് കരുതിയെങ്കില്‍ തെറ്റി. ആവേശം ഗ്രൗണ്ടില്‍ മാത്രമല്ല അങ്ങ് ടിക് ടോക്കിലും കത്തി നില്‍ക്കുകയാണിപ്പോള്‍

ട്ടിമറി വിജയങ്ങളും ഞെട്ടിക്കുന്ന പരാജയങ്ങളുമായി ലോകകപ്പ് മത്സരങ്ങളുടെ ആവേശം വാനോളമെത്തിക്കഴിഞ്ഞു. മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെങ്കിലും ഇതുവരേയും ഇന്ത്യന്‍ ടീം കളിക്കളത്തിലിറങ്ങിയിട്ടില്ല. എങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു കുറവുമില്ല.

ഇത്തവണ ലോകകപ്പ് ആവേശം ഗ്രൗണ്ടില്‍ ഒതുങ്ങിപ്പോയെന്ന് കരുതിയെങ്കില്‍ തെറ്റി. ആവേശം ഗ്രൗണ്ടില്‍ മാത്രമല്ല അങ്ങ് ടിക് ടോക്കിലും കത്തി നില്‍ക്കുകയാണിപ്പോള്‍. ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് ഏകദേശം 98000 വീഡിയോകളാണ് ടിക് ടോക്കില്‍ ഇപ്പോഴുള്ളത്.

ടിക് ടോക്കില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ക്രിക്കറ്റ് ലോകകപ്പ്. ഡാന്‍സിംഗ് വിത്ത് ക്രിക്കറ്റും കിടിലന്‍ ക്യാച്ചുകളും കോമഡികളുമായി ടിക് ടോക്ക് വീഡിയോകള്‍ പൊടിപൊടിക്കുകയാണ്. 

വീ‍ഡിയോകള്‍ കാണാം