Asianet News MalayalamAsianet News Malayalam

തിളങ്ങി ഹിറ്റ്‌മാന്‍; സച്ചിന്‍റെയും റിച്ചാര്‍ഡ്‌സിന്‍റെയും റെക്കോര്‍ഡ് തകര്‍ന്നു!

ഏകദിനത്തില്‍ ഒരു ടീമിനെതിരെ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 2000 റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലെത്തി രോഹിത്.

India vs Australia Rohit Sharma Breaks Sachins Record
Author
Oval Station, First Published Jun 9, 2019, 4:50 PM IST

ഓവല്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് ശ്രദ്ധേയ നേട്ടം. ഏകദിനത്തില്‍ ഒരു ടീമിനെതിരെ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 2000 റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലെത്തി രോഹിത്. ഓസ്‌ട്രേലിയക്കെതിരെ രോഹിത് 37 ഇന്നിംഗ്‌സില്‍ നിന്ന് 2000 പിന്നിട്ടപ്പോള്‍ സച്ചിന് 40 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. 

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്(44 ഇന്നിംഗ്‌സുകള്‍) മൂന്നാമത്. ശ്രീലങ്കയ്‌ക്ക് എതിരെ 44 ഇന്നിംഗ്‌സില്‍ നിന്ന് രണ്ടായിരം ക്ലബിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും 45 ഇന്നിംഗ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ എം എസ് ധോണിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടായിരത്തിലധികം റണ്‍സ് നേടിയ നാലാം താരം കൂടിയാണ് രോഹിത് ശര്‍മ്മ. സച്ചിന്‍(3077), ഡെസ്‌മണ്ട് ഹെയ്‌ന്‍സ്(2262), വിവിയന്‍ റിച്ചാര്‍ഡ്‌സ്(2187) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്. എന്നാല്‍ ഇവരില്‍ കൂടുതല്‍ ബാറ്റിംഗ് ശരാശരിയുള്ളത് രോഹിതിനാണ്. 62.68 ആണ് രോഹിതിന്‍റെ ശരാശരി. 

ഓവലില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് 70 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. കോള്‍ട്ടര്‍ നൈലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. മൂന്ന് ഫോറും ഒരു സിക്‌സും രോഹിത് നേടി. 

Follow Us:
Download App:
  • android
  • ios