ഒരു ക്യാച്ച് കൂടി നേടിയാല്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡ് മറികടക്കും ജോ റൂട്ട്.

ലണ്ടന്‍: ലോകകപ്പില്‍ ബാറ്റ് കൊണ്ട് മികച്ച ഫോമിലാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് അടിച്ചെടുത്തത് 500 റണ്‍സ്. ഫീല്‍ഡിംഗിലും മനോഹര ഓര്‍മ്മകളുടേതാണ് റൂട്ടിന് ഈ ലോകകപ്പ്. ഇതിനകം 11 ക്യാച്ചെടുത്ത റൂട്ട് ഒരു ലോകകപ്പ് റെക്കോര്‍ഡിന് ഒപ്പമെത്തിക്കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ഒരു ലോകകപ്പില്‍ കൂടുതല്‍ ക്യാച്ചെടുത്ത(11 എണ്ണം) ഫീല്‍ഡറെന്ന നേട്ടത്തില്‍ റിക്കി പോണ്ടിംഗിനൊപ്പമാണ് റൂട്ട്. പോണ്ടിംഗ് 2003 ലോകകപ്പിലാണ് 11 ക്യാച്ചെടുത്തത്. സെമിയില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് നേരിടുമ്പോള്‍ ഒരു ക്യാച്ച് കൂടി നേടിയാല്‍ റൂട്ടിന് റെക്കോര്‍ഡ് കീശയിലാക്കാം.