ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍  പങ്കു വെച്ച് റെസ്ലിംഗ് താരം ജോണ്‍ സിന.  കോലി ഹസ്തദാനം ചെയ്യാനായി കൈനീട്ടുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.  ഇത്തവണയും ക്യാപ്ഷനൊന്നും ഇല്ലാതെയാണ് താരം ചിത്രം പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by John Cena (@johncena) on Jul 7, 2019 at 11:26am PDT

ആര്‍ക്കു നേരെയാണ് കൈനീട്ടുന്നതെന്നത് ചിത്രത്തില്‍ നിന്നും വ്യക്തമല്ലാത്തതിനാല്‍ കോലിയുടെയും ജോണ്‍ സിനയുടെയും ആരാധകര്‍ ആകാംക്ഷയിലാണ്. കോലി ഹസ്തദാനം നല്‍കുന്നത് ജോണ്‍ സിനക്ക് നേരെയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് മുന്നോടിയായാണ് താരം കോലിയുടെ ചിത്രം പങ്കുവെച്ചത്.

അതിനാല്‍  ജോണ്‍ സിന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പിന്തുണക്കുന്നുവെന്നാണ് ചിത്രം സൂചിപ്പിക്കുന്നതെന്നും ആരാധകര്‍ പറയുന്നത്. 16 തവണ ഡബ്ല്യൂ ഡബ്ല്യൂ ഇ ലോകചാമ്പ്യനായ ജോണ്‍ സിനക്ക് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇതാദ്യമായല്ല താരം കോലിയുടെ ചിത്രം പങ്കുവെക്കുന്നത്. 2016 ല്‍ ടി- 20 ലോകകപ്പിന് പിന്നാലെ താരം കോലിയുടെ ചിത്രം പങ്കുവെച്ചിരുന്നു.