ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡി ലോകകപ്പില്‍ ടീമിന്‍റെ പ്രതീക്ഷയാണ്.കളിക്കളത്തില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കുന്ന ഈ ക്രിക്കറ്റ് താരത്തിന്‍റെ മനസില്‍ ഇടം പിടിച്ച ഒരു താരസുന്ദരിയുണ്ട്.

ലണ്ടന്‍: ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന എല്ലാ ക്രിക്കറ്റ് താരങ്ങളുടേയും മനസിലുള്ള ഒരേയൊരു ലക്ഷ്യം ലോകകപ്പ് സ്വന്തമാക്കുകയെന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡിയുടെ മനസില്‍ മറ്റൊരാഗ്രഹം കൂടിയുണ്ട്. 

സംഭവം മറ്റൊന്നുമല്ല. തിരിച്ചെത്തിയശേഷം നാട്ടിലെ ഒരു താരസുന്ദരിയെ നേരിട്ടു കാണണമെന്നാണത്. ഡെയ്ല് സ്റ്റെയ്ന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയിലെ തുറുപ്പുചീട്ടാണ് 23കാരനായ ലുംഗി എന്‍ഗിഡി. 19 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള എന്‍ഗിഡി 37 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 3 വിക്കറ്റും വീഴ്ത്തിയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്‍ഗിഡിയുടെ മനസില്‍ ക്രിക്കറ്റ് മാത്രമല്ല ഉള്ളത്.ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലും ടിവി അവതാരകയുമായ പേള്‍ തുസിയുമുണ്ട്. ട്വിറ്ററിലൂടെ എന്‍ഗിഡി തന്നെയാണ് അത് പങ്കുവെച്ചത്.

Scroll to load tweet…

നേരത്തെ ബാസ്കറ്റ് ബോള്‍ താരം സെര്‍ജി ഇബാക്കയുമായുള്ള പ്രണയത്തിന്‍റെ പേരില്‍ പേള്‍ തുസി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. എന്‍ഗിഡിയുടെ വാക്കുകള്‍ തന്‍റെ മനസ് നിറച്ചുവെന്നായിരുന്നു പേള്‍ തുസിയുടെ മറുപടി.

Scroll to load tweet…