ലണ്ടന്‍: ഒരുകാലത്ത് പേസ് ബൗളര്‍മാരുടെ ഫാക്റ്ററിയായിരുന്നു പാക്കിസ്ഥാന്‍. ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ എന്നിങ്ങനെ പോകുന്നു പാക്കിസ്ഥാന്റെ പേസര്‍മാരുടെ നിര. എന്നാല്‍ അടുത്തകാലത്ത് പാക് പേസര്‍മാര്‍ നിരന്തരം തല്ല് വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം അതിനുദാഹരണമാണ്. എങ്കിലും പാക് പേസര്‍മാരുടെ ആരാധന വ്യക്തമാക്കിയിരിക്കുകയാണ്  നോബെല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. 

ഇന്നലെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന തെരുവ് ക്രിക്കറ്റ് മത്സരത്തിനിടെ സംസാരിക്കുകയായിരുന്നു മലാല. ഇഷ്ടപ്പെട്ട ക്രിക്കറ്ററെ കുറിച്ച് ചോദിച്ചപ്പോഴാണ് മലാല ഇങ്ങനെ സംസാരിച്ചത്. മലാല തുടര്‍ന്നു... ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്. ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. ഞാന്‍ പാക് പേസര്‍മാരുടെ ആരാധികയാണ്. ലോകകപ്പ് കളിക്കുന്ന എല്ലാ പാക് താരങ്ങള്‍ ആശംസകള്‍ നേരുന്നു. മലാല പറഞ്ഞു നിര്‍ത്തി.