ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളായ ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ചഹാല്‍ എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണെെറ്റഡിന്‍റെ സ്റ്റേഡിയമായ ഓള്‍ഡ്ട്രാഫോര്‍ഡ് സന്ദര്‍ശിച്ചിരുന്നു. മൂന്ന് താരങ്ങളും അവിടെ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും പുറത്ത് വന്നിരുന്നു
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെ കെട്ടുക്കെട്ടിച്ചതോടെ ടീം ഇന്ത്യയെ തേടി അഭിനന്ദനപ്രവാഹമായിരുന്നു. ഒരു ഘട്ടത്തില്‍ പോലും പാക്കിസ്ഥാന് അവസരങ്ങള്‍ നല്‍കാതെ മിന്നുന്ന വിജയമാണ് വിരാട് കോലിയും സംഘവും മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഒപ്പം ഫുട്ബോള്‍ ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്ന് എത്തുന്നത്. മാഞ്ചസ്റ്റര്‍ എന്നും എപ്പോഴും ചുവപ്പായിരുന്നു. മാഞ്ചസ്റ്റര്‍ യുണെെറ്റഡ് എന്ന ഇതിഹാസ ക്ലബ്ബിന്‍റെ പേരിലാണ് ആ നഗരം എന്നും ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയത്.
ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളായ ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ചഹാല്‍ എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണെെറ്റഡിന്‍റെ സ്റ്റേഡിയമായ ഓള്‍ഡ്ട്രാഫോര്‍ഡ് സന്ദര്‍ശിച്ചിരുന്നു. മൂന്ന് താരങ്ങളും അവിടെ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ഇപ്പോള്‍ ഇന്ത്യയുടെ മഹാവിജയത്തില്‍ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണെെറ്റഡ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ താരങ്ങളുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ച് യുണെെറ്റഡ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
