Asianet News MalayalamAsianet News Malayalam

സ്റ്റൈലില്‍ എറിഞ്ഞിട്ട് സ്റ്റാര്‍ക്ക്; ഇതിഹാസത്തിന്‍റെ റെക്കോര്‍ഡിനൊപ്പം!

ഈ ലോകകപ്പിലെ വിക്കറ്റ് സമ്പാദ്യം 26ലെത്തിച്ച സ്റ്റാര്‍ക്ക് ഒരു ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 

Mitchell Starc equals Glenn Mcgrath World Cup Record
Author
Old Trafford Cricket Ground, First Published Jul 6, 2019, 10:15 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് കൂടി കൊയ്‌തതോടെ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലോകകപ്പ് റെക്കോര്‍ഡിനൊപ്പം. ഈ ലോകകപ്പിലെ വിക്കറ്റ് സമ്പാദ്യം 26ലെത്തിച്ച സ്റ്റാര്‍ക്ക് ഒരു ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 

മഗ്രാത്ത് 2007 ലോകകപ്പിലാണ് 26 വിക്കറ്റ് നേടിയത്. ഓസ്‌ട്രേലിയക്ക് നോക്കൗട്ട് മത്സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ മഗ്രായുടെ റെക്കോര്‍ഡ് സ്റ്റാര്‍ക്കിന് മറികടക്കാനായേക്കും. ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് 26 വിക്കറ്റുമായി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാണ് സ്റ്റാര്‍ക്ക്. രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന്‍റെ മുസ്‌താഫിസുര്‍ റഹ്‌മാന് 20 വിക്കറ്റുകള്‍ മാത്രമേയുള്ളൂ.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്‍പത് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 59 റണ്‍സ് വിട്ടുകൊടുത്തു. നായകന്‍ ഫാഫ് ഡുപ്ലസി സെഞ്ചുറിയും(100 റണ്‍സ്), ഡസന്‍ അര്‍ദ്ധ സെഞ്ചുറിയും(95 റണ്‍സ്) നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 325 റണ്‍സെടുത്തു. സ്റ്റാര്‍ക്കിനെ കൂടാതെ ലിയോണും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ബെഹ്‌റന്‍ഡോര്‍ഫും കമ്മിന്‍സും ഓരോ വിക്കറ്റ് നേടി. 

Follow Us:
Download App:
  • android
  • ios