ജമേക്കയിലെ പാരിഷ് ഓഫ് ക്ലാരഡോണിലെ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച റേസ് കോഴ്സിലാണ് തോമസ് വളര്‍ന്നത്. തന്‍റെ 16-ാം വയസില്‍ സഹോദരന്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന അവസ്ഥ തോമസ് ഇന്നും ഓര്‍ക്കുന്നു
നോട്ടിംഗ്ഹാം: ക്രൂരമായ കുറ്റകൃത്യങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായ ജീവിതം, പാക്കിസ്ഥാനെതിരെ 27 റണ്‍സ് നാല് വിക്കറ്റ് നേടി വെസ്റ്റ് ഇന്‍ഡീസിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒഷേന്‍ തോമിസിന്‍റെ കഴിഞ്ഞ കാലത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ജമേക്കയിലെ പാരിഷ് ഓഫ് ക്ലാരഡോണിലെ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച റേസ് കോഴ്സിലാണ് തോമസ് വളര്‍ന്നത്.
തന്‍റെ 16-ാം വയസില്‍ സഹോദരന്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന അവസ്ഥ തോമസ് ഇന്നും ഓര്‍ക്കുന്നു. താന്‍ ജീവിച്ച സാഹചര്യങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നുവെന്ന് തോമസ് പറയുന്നു. എന്നാല്‍, തോക്കുകളില്‍ നിന്ന് അകലം പാലിച്ചു. എന്നാല്‍, ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളുമായി പതിയെ രമ്യപ്പെട്ടു.
എല്ലാ ദിവസവും ഇത് തന്നെയാണ് മുന്നില്‍ കണ്ടത്. ഇതോടെ 2014 കിംഗ്സറ്റണിലേക്ക് താമസം മാറുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു. ഇങ്ങനെ ഒക്കെയാണെങ്കിലും ക്രിക്കറ്റ് കുടുംബത്തില്‍ നിന്നാണ് ഒഷേന്‍റെ വരവ്.
ക്രിക്കറ്റ് കളിക്കാന്‍ തോമസിന്‍റെ മാതാപിതാക്കള്‍ ഏറെ നിര്‍ബന്ധിക്കുമായിരുന്നു. മെെക്കല്‍ ഹോള്‍ഡിങ്ങിനെയും കോര്‍ട്ടണി വാല്‍ഷിനെയും പ്രചോദനമായി സ്വീകരിച്ചാണ് തോമസ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ വളര്‍ച്ച സ്വപ്നം കാണുന്നത്.
