ലണ്ടന്‍: വിമര്‍ശനം ശക്തമായി. ഒടുവില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനോട് മാപ്പ്  പറഞ്ഞ് യുവാവ്. ലോകകപ്പിനായി ഇംഗ്ലണ്ടിലുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് ഒരു വ്യക്തി വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പങ്കുവെച്ചത്. ലണ്ടനില്‍ മാളില്‍ ചിത്രീകരിച്ച വീഡിയോയില്‍ സര്‍ഫറാസിന്‍റെയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണാം. 

സര്‍ഫറാസിന്‍റെ അമിതവണ്ണത്തെ പരിഹസിക്കുന്നതും അദ്ദേഹത്തെ പന്നിയോട് ഉപമിച്ച് സംസാരിക്കുന്നതുമായിരുന്നു വീഡിയോ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് യുവാവിന് നേരെയുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പാക് ക്യാപ്റ്റനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയത്. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞ് യുവാവ് രംഗത്തെത്തിയത്.