Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്‍ ഇന്ന് മത്സരത്തിനിറങ്ങിയത് കറുത്ത ബാഡ്ജ് ധരിച്ച്; കാരണം

 ലോകകപ്പ് വൈരികളുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഇലവനില്‍ സ്റ്റോയിനിസിന് പകരം ഷോണ്‍ മാര്‍ഷും ആദം സാംപയ്‌ക്ക് പകരം കെയ്‌ൻ റിച്ചാര്‍ഡ്‌സണും എത്തി

Pakistan players wear black badge vs Australia
Author
London, First Published Jun 12, 2019, 5:58 PM IST

ടോന്‍ടണ്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീം ഇറങ്ങിയത് കെെയില്‍ കറുത്ത് ബാഡ്ജ് കെട്ടി. താരങ്ങളുടെ തോളിന് താഴെയായാണ് കറുത്ത ബാഡ്ജ് കെട്ടിയിരിക്കുന്നത്. മുന്‍ ക്രിക്കറ്റര്‍ അക്തര്‍ സര്‍ഫ്രാസ്, അമ്പയര്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കുള്ള ആദരമായാണ് ഇന്ന് കറുത്ത ബാഡ്ജ് കെട്ടി കളിക്കിറങ്ങിയതെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു.

ഐസിസി അമ്പയര്‍ പാനല്‍ അംഗമായിരുന്ന റിയാസുദ്ദീന്‍ ഹൃദയാഘാതം മൂലം ഇന്നലെ കറാച്ചിയിലാണ് അന്തരിച്ചത്. ജൂണ്‍ 10നാണ് അക്തര്‍ സര്‍ഫ്രാസ് അന്തരിച്ചത്. 1997-98 കാലഘട്ടത്തില്‍ പാക്കിസ്ഥാന്  വേണ്ടി കളിച്ച താരമാണ് അക്തര്‍. ലോകകപ്പ് വൈരികളുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഇലവനില്‍ സ്റ്റോയിനിസിന് പകരം ഷോണ്‍ മാര്‍ഷും ആദം സാംപയ്‌ക്ക് പകരം കെയ്‌ൻ റിച്ചാര്‍ഡ്‌സണും എത്തി. പാക്കിസ്ഥാന്‍ ടീമില്‍ ഷബാദ് ഖാന് പകരം ഷാഹിന്‍ അഫ്രിദി ഇടംപിടിച്ചു. മഴയുടെ ഭീഷണി നിലനില്‍ക്കെയാണ് മത്സരം പുരോഗമിക്കുന്നത്. സെഞ്ചുറി തികച്ച വാര്‍ണറെ കൂടാതെ  ആരോണ്‍ ഫിഞ്ച് (82), സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

Follow Us:
Download App:
  • android
  • ios