ഇന്ത്യന്‍ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകപ്പിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
സതാംപ്‌ടണ്‍: ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ടീം ഇന്ത്യ ലോകകപ്പ് ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. ടീമിന് എല്ലാ ആശംസകളും നേരുന്നു. ഈ ടൂര്‍ണമെന്‍റ് മികച്ച ക്രിക്കറ്റിനും സ്‌പോട്‌സ്‌മാന്‍ഷിപ്പിനും സാക്ഷ്യംവഹിക്കട്ടെ. ഹൃദയത്തിലും കളിയിലും നിങ്ങള്‍ ജയിക്കട്ടെ' എന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Scroll to load tweet…
ലോകകപ്പിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. മത്സരം പുരോഗമിക്കുമ്പോള്‍ 26 ഓവറില്‍ അഞ്ച് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഹാഷിം അംല(6), ക്വിന്‍റണ്‍ ഡികോക്ക്(10), ഫാഫ് ഡുപ്ലസിസ്(38), റാസി വാന്‍ ഡെര്‍സന്‍(22). ജെപി ഡുമിനി(3) എന്നിവരാണ് പുറത്തായത്. ബുമ്രയും ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
