ഇന്ത്യന്‍ ടീമിലെ ഒരോ അംഗങ്ങളെയും എന്‍റെ കുട്ടികളായാണ് കരുതുന്നതെന്നാണ് മുത്തശ്ശി പറയുന്നത്. എന്തായാലും കുടുംബത്തിനൊപ്പം മത്സരം കാണാന്‍ എത്തിയ മുത്തശ്ശി വൂസാല ഊതുന്ന ചിത്രം ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറി

ബര്‍മിംഗ്ഹാം: ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് മത്സരം പുരോഗമിക്കുമ്പോഴാണ് ഗ്യാലറിയിലെ ഒരു മുത്തശ്ശി ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പ്രായമേറിയവര്‍ എന്നും ഗ്യാലറിയില്‍ കാണുമെങ്കിലും പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കുന്ന ഇവരുടെ ചിത്രം പിന്നീട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

ഇതിന് പിന്നാലെയാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 87 വയസുള്ള ചാരുലത പട്ടേലാണ് ഈ മുത്തശ്ശി. ഞാന്‍ ഇന്ത്യന്‍ ടീമിലെ ഒരോ അംഗങ്ങളെയും എന്‍റെ കുട്ടികളായാണ് കരുതുന്നതെന്നാണ് മുത്തശ്ശി പറയുന്നത്. എന്തായാലും കുടുംബത്തിനൊപ്പം മത്സരം കാണാന്‍ എത്തിയ മുത്തശ്ശി വൂസാല ഊതുന്ന ചിത്രം ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറി.

മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തരംഗമായ മുത്തശ്ശിയെ കാണാന്‍ എത്തി. അതിന്‍റെ ചിത്രങ്ങള്‍ ഇന്ത്യന്‍ നായകന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. സ്നേഹത്തിന് പിന്തുണയ്ക്കും എല്ലാ ആരാധകര്‍ക്കും നന്ദി. പ്രത്യേകിച്ചു ചാരുലത പട്ടേല്‍ ജിക്ക്. താന്‍ ഇതുവരെ കണ്ട് ഏറ്റവും അത്യുത്സാഹവും ആത്മസമര്‍പ്പണവുമുള്ള ആരാധികയാണ് അവര്‍.

Scroll to load tweet…
Scroll to load tweet…

പ്രായം ഒരു നമ്പര്‍ മാത്രമാണെന്നും ചാരുലത ജിയുടെ അനുഗ്രഹത്തോടെ അടുത്ത മത്സരത്തിലേക്ക് കടക്കുകയാണെന്നും കോലി കുറിച്ചു. കോലിക്ക് പിന്നാലെ മാന്‍ ഓഫ് ദി മാച്ചായ രോഹിത് ശര്‍മയും ചാരുലത പട്ടേലിനെ കാണാന്‍ എത്തിയിരുന്നു.