ലണ്ടന്‍: ഇന്ന് ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുകയാണ് ഇന്ത്യ. കാര്‍ഡിഫിലാണ് മത്സരം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടെ ഒരു സുപ്രധാന രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് രോഹിത്. സഹതാരം കേദാര്‍ ജാദവിനെ കുറിച്ചുള്ള രഹസ്യമാണ് രോഹിത് ആരാധകര്‍ക്ക് മുന്നിലെത്തിച്ചത്. 

കേദാര്‍ സിനിമിയില്‍ അരങ്ങേറ്റം നടത്താന്‍ പോകുന്നുവെന്നാണ് രോഹിത് പുറത്തുവിട്ട വിവരം.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന റേസ് സിനിമയുടെ നാലാം ഭാഗത്തില്‍ ജാദവും ഒരു വേഷം ചെയ്യുന്നുവെന്ന് രോഹിത് വീഡിയില്‍ പറഞ്ഞു. ജാദവ് ഇക്കാര്യം പാതി ശരിവെക്കുന്നുമുണ്ട്. 

ജാദവിന്റെ മറുപടി ഇങ്ങനെ... ഒന്നും പൂര്‍ണമായും പറയാനായിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നേയുള്ളൂ.  രണ്ട് മാസത്തിനകം ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും. നിങ്ങള്‍ക്ക് ചിലപ്പോല്‍ ഒരു സര്‍പ്രൈസുമായിട്ടായിരിക്കും ഞാന്‍ വരുന്നത്. കേദാര്‍ പറഞ്ഞുനിര്‍ത്തി. മുഴുവന്‍ വീഡിയോ കാണാം... 

 
 
 
 
 
 
 
 
 
 
 
 
 

Bus drives are fun! PS - listen carefully! @kedarjadhavofficial @royalnavghan

A post shared by Rohit Sharma (@rohitsharma45) on May 26, 2019 at 6:54am PDT