Asianet News MalayalamAsianet News Malayalam

സ്വപ്‌ന ഫോമില്‍ റണ്‍വേട്ട; റെക്കോര്‍ഡിട്ട് ഷാക്കിബ് അല്‍ ഹസന്‍

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാ ബാറ്റ്സ്‌മാനായി ഷാക്കിബ്. 

Shakib al Hasan Creates New Record in World Cup
Author
Taunton, First Published Jun 17, 2019, 11:08 PM IST

ടോന്റണ്‍: ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലുള്ള ബംഗ്ലാദേശ് ബാറ്റ്സ്‌മാന്‍ ഷാക്കിബ് അല്‍ ഹസന് റെക്കോര്‍ഡ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാ ബാറ്റ്സ്‌മാനാണ് ഷാക്കിബ്. 2015ല്‍ ആറ് മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ റെക്കോര്‍ഡാണ് മറികടന്നത്. എന്നാല്‍ വെറും നാല് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബിന്‍റെ നേട്ടം.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന്‍റെ വിജയശില്‍പിയായ ഷാക്കിബ് 99 പന്തില്‍ 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 83 പന്തിലാണ് ഈ ലോകകപ്പില്‍ രണ്ടാം സെഞ്ചുറി ഷാക്കിബ് നേടിയത്. ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബംഗ്ലാ താരമെന്ന നേട്ടം മത്സരത്തിനിടെ ഷാക്കിബ് സ്വന്തമാക്കി. ഇന്നത്തെ ഇന്നിംഗ്‌സോടെ ഈ ലോകകപ്പില്‍ ഷാക്കിബിന്‍റെ റണ്‍വേട്ട 384ലെത്തി. 

മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ബംഗ്ലാദേശ് സ്വന്തമാക്കി. ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായി ഷാക്കിബാണ്(99 പന്തില്‍ 124*) ബംഗ്ലാദേശിന് ജയമൊരുക്കിയത്. വിന്‍ഡീസിന്‍റെ 321 റണ്‍സ് കടുവകള്‍ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറകടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ(94*) ലിറ്റണിന്‍റെ പ്രകടനവും ബംഗ്ലാ ജയത്തില്‍ നിര്‍ണായകമായി. 

Follow Us:
Download App:
  • android
  • ios