ലോകകപ്പ് ടീമില്‍ നിന്ന്  പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാന്‍റ് ബൈ താരമായി അംബാട്ടി റായുഡ‍ു തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ലണ്ടന്‍: അംബാട്ടി റായുഡ‍ുവിന്‍റെ അപ്രതീക്ഷിതമായ വിരമിക്കലില്‍ പ്രതികരിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. "വലിയൊരു ഭാവി ആശംസിക്കുന്നു". എല്ലാ ഭാവുകങ്ങളും പ്രിയ സഹോദരാ എന്നാണ് ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്. 

Scroll to load tweet…

ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാന്‍റ് ബൈ താരമായി അംബാട്ടി റായുഡ‍ു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡ‍ുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ട് ചെയ്തത്.

ഇതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്.