Asianet News MalayalamAsianet News Malayalam

'ക്യാച്ചിന് വേണ്ടി സൂര്യന്‍ മാറിത്തരില്ല'; ഗുല്‍ബാദിന്‍ നെയ്ബിനെതിരെ ആരാധക രോഷം

ലോകകപ്പില്‍ ടീമിന്‍റെ വമ്പന്‍ പരാജയത്തില്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബിനാണ് ഏറെ പഴിയും കേള്‍ക്കുന്നത്

social media against gulbadin naib for missing catch
Author
London, First Published Jul 5, 2019, 12:38 PM IST

ലണ്ടന്‍: ലോകകപ്പില്‍ ഒരു മത്സരമെങ്കിലും ജയിക്കാമെന്ന അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷ ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടതോടെ അസ്തമിച്ചു. 23 റണ്‍സിനാണ് ടീം വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ പരാജയപ്പെട്ടത്. ലോകകപ്പില്‍ ടീമിന്‍റെ വമ്പന്‍ പരാജയത്തില്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബിനാണ് ഏറെ പഴിയും കേള്‍ക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അവസാന നിമിഷം വിജയം കൈവിട്ടതിനൊപ്പം ഇന്നലെ വിന്‍ഡീസിനെതിരായ മത്സരത്തിനിടെ കാര്‍ലോസ് ബ്രാത് വെയ്റ്റിന്‍റെ ക്യാച്ച് കൈവിട്ടതാണ് ഗുല്‍ബാദിനെതിരെ വലിയ വിമര്‍ശനം ഉയരാനിടയാക്കിയത്. 

അനായാസ ക്യാച്ചായിരുന്നിട്ടും താരം വിട്ടുകളയുകയായിരുന്നു. അതോടെ പന്ത് ബൗണ്ടറി കടക്കുകയും വിന്‍ഡീസിന്‍റെ അക്കൗണ്ടിലേക്ക് നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. പന്ത് കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ താരം തലകുനിക്കുകയും സൂര്യ പ്രകാശം കണ്ണില്‍ പതിയാതിരിക്കാന്‍ കൈകള്‍കൊണ്ട് മുഖം മറിക്കുകയുമായിരുന്നു. ഈ സമയം പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ ആരാധകരും രംഗത്തെത്തി. 

സൂര്യ പ്രകാശം കണ്ണിലടിച്ചതാണ് പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിയാതെ പോയതെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെവലിയ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നത്. ക്യാച്ചിന് വേണ്ടി സൂര്യന്‍ മാറിത്തരില്ലെന്നും ഇത് അഫ്ഗാനിസ്ഥാന്‍ നായകന്‍ തന്നെയാണോയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 

Latest Videos
Follow Us:
Download App:
  • android
  • ios