ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്‌വായോ ആണ് ധോണിവേഗത്തിന് മുന്നില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

സതാംപ്‌ടണ്‍: വീണ്ടും ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിച്ച് എം എസ് ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്‌വായോ ആണ് ധോണിവേഗത്തിന് മുന്നില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. മത്സരത്തില്‍ മിന്നല്‍പ്പിണറായ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്തിലാണ് ധോണിയുടെ അത്‌ഭുതം.

ബുമ്രയുടെയും ചാഹലിന്‍റെയും ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്കായി പ്രതിരോധം കെട്ടുകയായിരുന്നു ഫെലുക്‌വായോ. എന്നാല്‍ ചാഹലിന്‍റെ 40-ാം ഓവറിലെ മൂന്നാം പന്തില്‍ മുന്നോട്ടുകയറി സാഹസികത കാട്ടി ഫെലുക്‌വായോ. ധോണിയുടെ ഗ്ലൗസില്‍ നിന്ന് ബെയ്‌ല്‍സിലേക്കുള്ള സമയം കുറഞ്ഞപ്പോള്‍ ഫെലുക്‌വായോയ്‌ക്ക് ക്രീസിലെത്താനായില്ല. 

ധോണിയുടെ സ്റ്റംപിംഗ് കാണാന്‍ ക്ലിക്ക് ചെയ്യുക

പുറത്താകുമ്പോള്‍ 61 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. ഏഴാമനായാണ് ഫെലുക്‌വായോ പുറത്തായത്. മത്സരത്തില്‍ ചാഹലിന്‍റെ നാലാം വിക്കറ്റായിരുന്നു ഇത്. ഇതോടെ 158-7 എന്ന നിലയില്‍ പതറി ദക്ഷിണാഫ്രിക്ക.